വേനലില്‍ പെയ്തത് 39 ശതമാനം അധിക മഴ; കാലവര്‍ഷം ഇന്നെത്തും, എല്ലാ ജില്ലയിലും യെല്ലോ അലര്‍ട്ട്

  • 30/05/2024

സംസ്ഥാനത്ത് ഇത്തവണ വേനലില്‍ ലഭിച്ചത് 39 ശതമാനം അധിക മഴയെന്നു കണക്കുകള്‍. 334.7 മില്ലിമീറ്റര്‍ മഴ പെയ്യേണ്ടിയിരുന്നിടത്ത് 465.1 മീറ്ററാണ് ഇത്തവണ പെയ്തത്. ആലപ്പുഴ, എറണാകുളം, കോട്ടയം, തിരുവനന്തപുരം ജില്ലകളിലാണ് വേനല്‍ മഴ കനത്തത്.

ശക്തമായ വേനല്‍ മഴ പെയ്തതിനു പിന്നാലെ സംസ്ഥാനത്ത് ഇന്ന് കാലവര്‍ഷം എത്തുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ നിഗമനം. നേരത്തെ മെയ് 31ന് കാലവര്‍ഷം എത്തുമെന്നായിരുന്നു പ്രവചനം. എന്നാല്‍ റിമാല്‍ ചുഴലിക്കാറ്റിനു പിന്നാലെ മണ്‍സൂണിന്റെ ഗതിയില്‍ വേഗമുണ്ടായിട്ടുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. സാധാരണ ഗതിയില്‍ ജൂണ്‍ ഒന്നിനാണ് കേരളത്തില്‍ കാലവര്‍ഷം എത്തുന്നത്.

Related News