പൂരം ഗഡീസ് വർകൗട്ട് വാരിയേഴ്‌സ് മിശ്രിഫ് ഗാർഡനിൽ ഒത്തുകൂടി

  • 01/06/2024



  വർകൗട്ട് വാരിയേഴ്‌സ് 365 ദിവസത്തെ ചലഞ്ചിന്റെ ഭാഗമായി അംഗങ്ങൾ 31/05/2024 വെള്ളിയാഴ്ച രാവിലെ 5.30 നു മിശ്രിഫ് ഗാർഡനിൽ ഒത്തു കൂടി.
വ്യായാമം ജീവിതത്തിന്റെ ഭാഗമാക്കുക,  ശാരീരിക ക്ഷമത ഉറപ്പുവരുത്തുക, ജീവിത ശൈലി രോഗങ്ങളിൽ നിന്ന് മുക്തി നേടുക,  എന്ന ഉദ്ദേശത്തോടെ മൂന്നു വർഷമായി നടന്നു പോരുന്ന ചലഞ്ച് വളരെ ആവേശത്തോടെ തന്നെ മുന്നോട്ട് പോകുന്നു. 
അവധി ദിനങ്ങളിലെ ഒത്തുചേരൽ അംഗങ്ങളുടെ  കായിക ക്ഷമത വർദ്ധിപ്പിക്കുവാനും, കൂട്ടമായി വർകൗട്ട് ചെയ്തു കൊണ്ട് കൂടുതൽ മികവുറ്റതാക്കുവാനും, പരസ്പരം പ്രോത്സാഹിപ്പിച്ചു കൊണ്ട് കൂടുതൽ ജനങ്ങളിലേക്ക് വ്യായമം ജീവിതത്തിന്റെ ഭാഗമാക്കുക ജീവിതശൈലി രോഗങ്ങളിൽ നിന്ന് മുക്തി നേടുക എന്ന ആശയം പങ്കുവെക്കുവാനും കഴിയുന്നു.

ശ്രീ. ജോബി മൈക്കിളിന്റെ ട്രൈയ്നിങ്ങോടെ തുടങ്ങി വെച്ച വർകൗട്ട് ഇന്ന് 100ൽ പരം അംഗങ്ങളുമായി മുന്നോട്ട് പോകുന്നു.  ശ്രീ. ഫെമിജ് പുത്തുർ വർകൗട്ടിനു നേതൃത്വം നൽകി, ശ്രീ. ജോയ് തോലത്ത്  ജോബി സാറിന്റെ ആശയങ്ങൾ പങ്കുവെക്കുകയും പങ്കെടുത്ത എല്ലാ അംഗങ്ങൾക്കും നന്ദി പറഞ്ഞു.

Related News