സംസ്ഥാനത്ത് ശക്തമായ മഴ, മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചു, ജാഗ്രത പാലിക്കണമെന്ന് അറിയിപ്പ്

  • 01/06/2024

കാലവർഷമെത്തിയതോടെ കേരളത്തില്‍ ശക്തമായ മഴ തുടരുന്നു. മലപ്പുറം, കോഴിക്കോട്, വയനാട്, തൃശൂർ ജില്ലകളില്‍ ശക്തമായ മഴ തുടരുന്നു. മലപ്പുറം, തൃശൂർ, കോഴിക്കോട് ജില്ലകളില്‍ കേന്ദ്രകാലാവസ്ഥാ വകുപ്പ് റെ‍ഡ് അലർട്ട് പുറപ്പെടുവിച്ചു.

ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലർട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, കണ്ണൂർ, കാസർഗോഡ് ജില്ലകളില്‍ യെല്ലോ അലർട്ടും പുറപ്പെടുവിച്ചു. കേരളത്തില്‍ അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാല്‍ ജനം ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നല്‍കി. 

അപ്രതീക്ഷിതമഴയാണ് പെയ്യുന്നതെന്നും ഇത്ര തീവ്രമാകുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നില്ലെന്നും റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. സംസ്ഥാനത്തെ എല്ലാ താലൂക്കുകളിലും കണ്‍ ട്രോള്‍ റൂമുകള്‍ തുറന്നു. മഴക്കെടുതിക്കെടുതി ഒഴിയും വരെ റവന്യൂ ഉദ്യോഗസ്ഥർ അവധിയെടുക്കരുതെന്നും അത്യാവശ്യത്തിനല്ലാതെ ജോലിസ്ഥലം വിട്ടുപോകരുതെന്നും നിർദേശം നല്‍കി. 

തൃശൂരില്‍ ഇടിമിന്നലേറ്റ് രണ്ടുപേര്‍ മരിച്ചു. വടപ്പാട് കോതകുളം ബീചചില്‍ വാഴൂര്‍ ക്ഷേത്രത്തിനു സമീപം വേളേക്കാട്ട് സുധീറിന്റെ ഭാര്യ നിമിഷ(42), വേലൂര്‍ കുറുമാന്‍ പള്ളിക്ക് സമീപം താമസിക്കുന്ന തോപ്പില്‍ വീട്ടില്‍ ഗണേശന്‍ (50) എന്നിവരാണ് മരിച്ചത്. രാവിലെ വീടിനു പുറത്തെ ബാത്ത് റൂമില്‍ കുളിച്ചുകൊണ്ടിരിക്കെയാണ് നിമിഷയ്ക്ക് ഇടിമിന്നലേറ്റത്. വീടിനകത്തിരിക്കുമ്ബോഴാണ് ഗണേശന് മിന്നലേറ്റത്.

Related News