ഇടതുമുന്നണിയിലെ പ്രധാന കക്ഷിയായ സിപിഐയെ യുഡിഎഫിലേക്കു ക്ഷണിച്ച് ലീഗ് മുഖപത്രം. സിപിഐക്ക് മാർക്സിസ്റ്റ് ബന്ധം അവസാനിപ്പിക്കാൻ സമയമായി. ആദ്യപടിയെന്ന നിലയില്‍ നിയമസഭയില്‍ സ്വതന്ത്ര ബ്ലോക്ക് ആയി ഇരിക്കാം. യുഡിഎഫിനോട് സഹകരിക്കാമെന്നും ലീഗ് നേതാവ് കെഎൻഎ ഖാദർ ചന്ദ്രികയില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.
ദേശീയ രാഷ്ട്രീയത്തിന്റെ മുഖ്യധാരയില്‍ നിന്ന് ഇടതുപക്ഷ പ്രസ്ഥാനങ്ങളെ പുറമ്ബോക്കിലേക്ക് തള്ളിയത് സിപിഎം നയങ്ങളാണ്. സിപിഐ അതിനു വഴിപ്പെടാതിരുന്ന കാലത്ത് അവർക്ക് ഭരണത്തിലും പുറത്തും അർഹമായ പദവികളും അന്തസ്സും കൂടുതല്‍ ജനപിന്തുണയും പ്രാതിനിധ്യവും ഉണ്ടായിരുന്നു. കേരളത്തിന് പുറത്തും അതുണ്ടായിരുന്നു.
സിപിഎമ്മിനോടു നിരന്തരമായ ആശയ സംഘട്ടനത്തിലായിരുന്ന സിപിഐ അവരോട് സന്ധി ചെയ്തതോടെ അവരുടെ ഭൗതികവും ആത്മീയവുമായ രാഷ്ട്രീയചൈതന്യം കെട്ടുപോയി. സാഹചര്യം നന്നായി മുതലെടുത്ത സിപിഎം സിപിഐ എന്ന പാർട്ടിയെ വരുതിയില്‍ നിർത്തി. കേരളത്തില്‍ സിപിഐയുടെ രാഷ്ട്രീയ നിലപാടില്‍ ചെറിയൊരു മാറ്റം വരുത്തിയാല്‍ അവർക്കു ഗുണം ചെയ്യുമെന്നും ലേഖനത്തില്‍ പറയുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?