ഇടതുമുന്നണിക്ക് വോട്ട് കുറഞ്ഞത് ആശങ്കയോടെ കാണുന്നുവെന്ന് ആര്‍ജെഡി നേതൃയോഗത്തിന് ശേഷം നേതാക്കള്‍ പ്രതികരിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 10 ശതമാനം വോട്ട് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കുറഞ്ഞു. ഇക്കാര്യം തിങ്കളാഴ്ച ചേരുന്ന എല്‍ഡിഎഫ് യോഗം പരിശോധിക്കും. രാജ്യസഭയില്‍ സീറ്റ് വേണമെന്നും സംസ്ഥാന മന്ത്രിസഭയില്‍ പ്രാതിനിധ്യം വേണമെന്നും നേതാക്കളായ വർഗീസ് ജോർജ് , യൂജിൻ മൊറേലി, ജയ്‌സണ്‍ പാനായിക്കുളം എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ ഭരണപരമായ വീഴ്ചയാണോ തെരഞ്ഞെടുപ്പില്‍ വോട്ട് കുറയാൻ കാരണമെന്ന് പരിശോധന വേണം. മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച് എല്‍ഡിഎഫ് പരിശോധിക്കണം. സോഷ്യലിസ്റ്റുകളെ അവഗണിക്കുന്ന നിലപാടാണ് എല്‍ഡിഎഫ് സ്വീകരിക്കുന്നത്. ലോക്‌സഭയിലേക്ക് സഖ്യകക്ഷികള്‍ക്ക് അവസരം തരാതെ കമ്യൂണിസ്റ്റുകള്‍ മാത്രം മത്സരിച്ചു. ഘടകകക്ഷികളുമായി എല്‍ഡിഎഫ് ലോക്സഭാ സീറ്റുകള്‍ പങ്കുവെക്കണം.
തമിഴ്‌നാട്ടിലും രാജസ്ഥാനിലും സിപിഎം എങ്ങനെയാണ് ലോക്‌സഭയിലേക്ക് ജയിച്ചതെന്ന കാര്യം ആലോചിക്കണം. കേരളത്തില്‍ മാത്രം കമ്മ്യൂണിസ്റ്റ് പാർട്ടികള്‍ മുഴുവൻ സീറ്റിലും മത്സരിക്കുന്ന സ്ഥിതിയാണ്. തമിഴ്നാട് മാതൃക സ്വീകരിച്ച് ഘടക കക്ഷികള്‍ക്ക് സീറ്റ് നല്‍കണം എന്ന് എല്‍ഡിഎഫ് യോഗത്തില്‍ ആവശ്യപ്പെടും. എല്‍ഡിഎഫില്‍ ഉഭയ കക്ഷി ചർച്ച വിളിച്ചപ്പോള്‍ ലോക്സഭയില്‍ പങ്കാളിത്തം നിഷേധിച്ചതിനാല്‍ രാജ്യസഭയില്‍ പങ്കാളിത്തം വേണം എന്നു പറഞ്ഞിരുന്നു. ഇപ്പോള്‍ ആ സമയം വന്നുവെന്നും നേതാക്കള്‍ പറഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?