'മത്സരിക്കാനുള്ള മൂഡ് ഇല്ല, രാജ്യസഭയിലേക്ക് പോവുകയേ ഇല്ല'; തീരുമാനത്തിലുറച്ച്‌ കെ.മുരളീധരൻ

  • 08/06/2024

പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന നിലപാടിലുറച്ച്‌ കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരൻ. വടകര വിട്ടുപോയത് തന്റെ തെറ്റാണെന്നും രാജ്യസഭയില്‍ ഒരു കാരണവശാലും താൻ പോകില്ലെന്നും മുരളീധരൻ പറഞ്ഞു. അപ്രതീക്ഷിത തോല്‍വിയുണ്ടായപ്പോള്‍ പ്രവർത്തകരിലുണ്ടായ വികാരമാണ് തൃശൂർ ഡിസിസിയില്‍ കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"പൊതുപ്രവർത്തനത്തില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ല. എന്നാല്‍ കോണ്‍ഗ്രസ് ബോഡി ഇലക്ഷൻ ഒക്കെ വരുമ്ബോള്‍ ഞാനുണ്ടാകും. കാരണം അത് പ്രവർത്തകരുടെ ഇലക്ഷനാണ്. അതില്‍ സജീവമായിട്ടുണ്ടാകും. അതുവരെ തല്ക്കാലം മാറി നില്‍ക്കുകയാണ്. കോണ്‍ഗ്രസിന് ഒരുപാട് നേതാക്കളുണ്ട്.

പക്ഷേ, 20ല്‍ 18 സീറ്റ് കിട്ടുകയും 110ഓളം സീറ്റുകളില്‍ യുഡിഎഫ് ഒന്നാം സ്ഥാനത്തെത്തുകയും ചെയ്ത സാഹചര്യത്തില്‍ സുധാകരനെ നേതൃസ്ഥാനത്ത് നിന്ന് മാറ്റരുത് എന്നതാണ് അഭിപ്രായം. ഇത്രയും നല്ല റിസള്‍ട്ട് കിട്ടിയ സ്ഥിതിക്ക് അത് ചെയ്യാൻ പാടില്ല. കെപിസിസി അധ്യക്ഷ സ്ഥാനം എനിക്ക് തരണ്ട ആവശ്യമില്ല അതുകൊണ്ട് തന്നെ അത് തന്നാല്‍ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല.

Related News