'നയിക്കാന്‍ നായകന്‍ വരട്ടെ...' ; കോഴിക്കോട് മുരളീധരനെ പിന്തുണച്ച്‌ ഫ്ലക്സ് ബോര്‍ഡ്

  • 09/06/2024

കെ മുരളീധരന് പിന്തുണ അറിയിച്ച്‌ കോഴിക്കോട് ഫ്‌ലക്‌സ് ബോര്‍ഡ്. നയിക്കാന്‍ നായകന്‍ വരട്ടെ എന്ന് ഫ്ലക്സ് ബോര്‍ഡില്‍ പറയുന്നു. നയിക്കാന്‍ നിങ്ങളില്ലെങ്കില്‍ ഞങ്ങളുമില്ലെന്നും ഫ്ലക്സില്‍ പറയുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പേരിലാണ് നഗരത്തില്‍ വണ്ടിപ്പേട്ടയിലടക്കം ഫ്ലക്സ് സ്ഥാപിച്ചിട്ടുള്ളത്.

'അന്ന് വടകരയില്‍... പിന്നെ നേമത്ത്... ഇന്ന് തൃശൂരില്‍... അങ്ങ് പോരാട്ടത്തിനിറങ്ങിയത് ഈ പ്രസ്ഥാനത്തിന്റേയും പ്രവര്‍ത്തകരുടേയും അഭിമാനം സംരക്ഷിക്കാനാണ്. മതേതരത്വത്തിനായി അചഞ്ചലമായി നിലകൊണ്ടതിന്റെ പേരിലാണ് ഇന്ന് നിങ്ങള്‍ പോരാട്ടഭൂമിയില്‍ വെട്ടേറ്റു വീണത്. നയിക്കാന്‍ നിങ്ങളില്ലെങ്കില്‍ ഞങ്ങളുമില്ല. ഒരിക്കല്‍ കൂടി പറയുന്നു പ്രിയപ്പെട്ട കെഎം നിങ്ങള്‍ മതേതര കേരളത്തിന്റെ ഹൃദയമാണ്'. എന്നാണ് പോസ്റ്ററില്‍ എഴുതിയിട്ടുള്ളത്.

Related News