ഡ്രൈവിംഗ് പരിഷ്ക്കരണത്തിനെതിരെ സി ഐ ടി യുവിന്‍റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല ധർണ ഇന്ന് ആരംഭിക്കും. ഡ്രൈവിംഗ് ടെസ്റ്റിന് ഇൻസ്ട്രക്ടമാരുടെ സാന്നിധ്യം നിർബന്ധമാക്കിയ സർക്കാർ ഉത്തരവ് പിൻവലിക്കുക, ടെസ്റ്റിനുളള വാഹനങ്ങളുടെ കാലാവധി 22 വർഷമാക്കുക, ഒരു മോട്ടോർ വെഹിക്കിള്‍ ഇൻസ്പ്കടർക്കുള്ള ടെസ്റ്റ് സ്ലോട്ട് 60 ആക്കിഉയർത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
സി ഐ ടി യു സമരത്തെത്തുടർന്ന് ഡ്രൈവിംഗ് ടെസ്റ്റുകളും തടസ്സപ്പെടാൻ സാധ്യതയുണ്ട്. ടെസ്റ്റ് പരിഷ്ക്കരണത്തില്‍ പ്രതിഷേധിച്ച് സി ഐ ടി യു നേരത്തെ ബഹിഷ്ക്കരണ സമരം നടത്തിയിരുന്നു. ചില ഇളവുകള്‍ നല്‍കിയതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. എന്നാല്‍ മറ്റ് സംഘടനകള്‍ പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് വീണ്ടും സി ഐ ടി യു സമരവുമായി രംഗത്തുവരുന്നത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?