നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം

  • 09/06/2024

നിയമസഭയുടെ പതിനൊന്നാം സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കമാകും. ഈ സാമ്ബത്തിക വര്‍ഷത്തെ ബജറ്റിലെ ധനാഭ്യര്‍ഥനകള്‍ ചര്‍ച്ച ചെയ്ത് പാസാക്കലാണ് പ്രധാന അജന്‍ഡ. ജൂലൈ 25 വരെ 28 ദിവസമാണ് സഭ ചേരുക. തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായി ചേരുന്ന സഭ മഴക്കാലപൂര്‍വ്വ ശുചീകരണം ഉള്‍പ്പെടെ വിവിധ വിഷയങ്ങളാല്‍ പ്രക്ഷുബ്ധമായേക്കും.

ജൂണ്‍ 11 മുതല്‍ ജൂലൈ എട്ടുവരെയാണ് ധനാഭ്യര്‍ഥന ചര്‍ച്ച. അഞ്ചു ദിവസം അനൗദ്യോഗികാംഗങ്ങളുടെ കാര്യങ്ങള്‍ക്കും എട്ടു ദിവസം സര്‍ക്കാര്‍ കാര്യങ്ങള്‍ക്കും നീക്കിവയ്ക്കും. ബജറ്റിനെ സംബന്ധിക്കുന്നതും ആദ്യബാച്ച്‌ ഉപധനാഭ്യര്‍ഥനകളെ സംബന്ധിക്കുന്നതുമായ ധനവിനിയോഗ ബില്ലുകള്‍ സമ്മേളനത്തില്‍ പാസാക്കും. തിങ്കളാഴ്ച ചോദ്യോത്തരവേളയ്ക്കുശേഷം അംഗങ്ങളുടെ ഫോട്ടോ സെഷന്‍ നടക്കും.

Related News