വിവാഹം കഴിക്കാന്‍ പണം നല്‍കിയില്ല; അച്ഛനെ ജീവനോടെ തീവെച്ച്‌ കൊലപ്പെടുത്തി; മകന്‍ അറസ്റ്റില്‍

  • 11/06/2024

ഇടുക്കി മാങ്കുളത്ത് പാറേക്കുടിയില്‍ തങ്കച്ചന്‍ അയ്യപ്പന്റെ കൊലപാതകത്തില്‍ മകന്‍ ബിബന്‍ ആണ് അറസ്റ്റിലായത്. വിവാഹം കഴിക്കാന്‍ പണം നല്‍കാത്തതിന്റെ വൈരാഗ്യത്തിലാണ് കൊല നടത്തിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.

തലയ്ക്കടിച്ച്‌ വീഴ്ത്തിയ ശേഷം ജീവനോടെ തീവെച്ച്‌ കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് കണ്ടെത്തി. കൊലപാതകമാണെന്ന സംശയത്തില്‍ മകനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് തങ്കച്ചനെ മരിച്ച നിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയത്.

മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. മകനുമായി തങ്കച്ചന് ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. മകന്‍ ഇന്നലെ വൈകീട്ടോടെ വീട്ടില്‍ വരികയും അച്ഛനുമായി ചില പ്രശ്നങ്ങള്‍ ഉണ്ടായതായും നാട്ടുകാര്‍ പറഞ്ഞിരുന്നു.

Related News