'രാഹുല്‍ ഗാന്ധിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല, പദവിക്ക് നിരക്കാത്തത് പറഞ്ഞതിന് മറുപടി നല്‍കി'

  • 12/06/2024

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചതില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. രാഹുല്‍ ഗാന്ധിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നും കേരളത്തില്‍ വന്ന് പദവിക്ക് നിരക്കാത്തത് ആദ്യം പറഞ്ഞത് രാഹുല്‍ ഗാന്ധിയാണെന്നും അതിനുള്ള മറുപടി പറയുക മാത്രമാണ് ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

തെരഞ്ഞെടുപ്പിന്റെ ഏതെങ്കിലും ഘട്ടത്തില്‍ രാഹുലിനെക്കുറിച്ച്‌ നല്ലതു പറഞ്ഞിട്ടുണ്ടോ എന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. ''നിങ്ങളില്‍ ചിലരുടെ ഉപദേശം സ്വീകരിച്ചാണ് അദ്ദേഹം മറ്റാളുകളെയെല്ലാം അറസ്റ്റ് ചെയ്തു, എന്തുകൊണ്ട് കേരളത്തിന്റെ മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യുന്നില്ല എന്നു ചോദിച്ചത്.

എന്തടിസ്ഥാനത്തിലായിരുന്നു ചോദ്യം. അതാണ് പ്രശ്നം. അതാണോ കേരളത്തില്‍ വന്ന് രാഹുല്‍ ഗാന്ധിയെപ്പോലുള്ള കോണ്‍ഗ്രസിന്റെ സമുന്നത നേതാവ് സംസാരിക്കേണ്ട കാര്യം,അതിനു സ്വാഭാവികമായി മറുപടി നല്‍കി. '' മുഖ്യമന്ത്രി ചോദിച്ചു.

Related News