'മരിച്ചവര്‍ക്കുള്ള ധനസഹായവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും കേന്ദ്രസര്‍ക്കാരാണ് തീരുമാനിക്കേണ്ടത്': സുരേഷ് ഗോപി

  • 13/06/2024

കുവൈത്തിലെ ദുരന്തത്തില്‍ മരിച്ചവർക്കുള്ള ധനസഹായവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും കേന്ദ്രസർക്കാരാണ് തീരുമാനിക്കേണ്ടതെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. അപകടം സംഭവിച്ചതിന്റെ കാരണങ്ങളെ പറ്റിയൊക്കെ പറയേണ്ടത് കുവൈറ്റ്‌ സർക്കാരാണ്.

അവർ കണ്ടെത്തി നമ്മളെ അറിയിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. ദു:ഖാചരണത്തിന്റെ ഭാഗമായി സുരേഷ് ഗോപിയുടെ ഇന്നത്തെ പരിപാടികള്‍ റദ്ദ് ചെയ്തിരുന്നു. മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാനായി സുരേഷ് ഗോപി കൊച്ചിയിലേക്ക് തിരിക്കും. 

ക്ഷതമേറ്റവരുടെ കൂടെ നില്‍ക്കുക എന്നുള്ളതാണ് ഇപ്പോള്‍ നമ്മള്‍ ചെയ്യണ്ടത്. കുവൈറ്റില്‍ ചികിത്സയിലുള്ളവരുടെ കാര്യങ്ങള്‍ നോക്കുന്നത് അവിടത്തെ സർക്കാരാണ്. നിലവില്‍ അവിടെയുള്ളവരുടെ കാര്യത്തില്‍ ഇടപെടുന്നതില്‍ പരിമിതിയുണ്ടെന്നും സുരേഷ് ഗോപി പ്രതികരിച്ചു. 

Related News