103 രാജ്യങ്ങളില്‍ നിന്ന് പ്രതിനിധികള്‍; ലോക കേരള സഭ ഇന്നുമുതല്‍

  • 14/06/2024

ലോക കേരള സഭയുടെ നാലാം സമ്മേളനം വെള്ളി, ശനി ദിവസങ്ങളില്‍ നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണന്‍ തമ്ബി ഹാളില്‍ നടക്കും. വെള്ളിയാഴ്ച പകല്‍ മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കുവൈത്ത് അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തും.

103 രാജ്യങ്ങളില്‍ നിന്നും 25 ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള പ്രവാസി കേരളീയ പ്രതിനിധികള്‍ പങ്കെടുക്കും. ചീഫ് സെക്രട്ടറി ഡോ. വേണു ലോക കേരള സഭയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തും. ചടങ്ങില്‍ ലോക കേരള സഭയുടെ സമീപനരേഖ മുഖ്യമന്ത്രി സമര്‍പ്പിക്കും.

Related News