തൊഴിലാളികൾക്ക് മാന്യമായ പാർപ്പിടം; നടപടികൾ വേണമെന്ന് ഹ്യൂമൻ റൈറ്റ്‌സ് സൊസൈറ്റി

  • 14/06/2024


കുവൈത്ത് സിറ്റി: മംഗഫ് തീപിടിത്തത്തിൽ അനുശോചനം രേഖപ്പെടുത്തി കുവൈത്ത് സൊസൈറ്റി ഫോർ ഹ്യൂമൻ റൈറ്റ്‌സ് (കെഎസ്എച്ച്ആർ). വേദനാജനകവും ഹൃദയഭേദകവുമായ ഈ സംഭവം തൊഴിലാളികൾക്ക് മാന്യമായ പാർപ്പിടം എന്ന പ്രശ്നം അടിയന്തിരമായി പരിഹരിക്കേണ്ടതിൻ്റെ ആവശ്യകതയാണ് അടയാളപ്പെടുത്തുന്നത്. ആഡംബരമെന്നതിലുപരി മനുഷ്യാവകാശമായി ഇത് അംഗീകരിക്കണം. തൊഴിലാളികൾക്ക് മാന്യമായ പാർപ്പിടം ഒരുക്കേണ്ടത് കടമയാണെന്നും കുവൈത്ത് സൊസൈറ്റി ഫോർ ഹ്യൂമൻ റൈറ്റ്‌സ് വ്യക്തമാക്കി.

ദുരന്തത്തിൻ്റെ വെളിച്ചത്തിൽ തൊഴിലാളികളുടെ പാർപ്പിടത്തിൻ്റെ നിലവാരം മെച്ചപ്പെടുത്തുന്നതിന് തൊഴിലുടമകൾ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കുവൈറ്റ് സൊസൈറ്റി ഫോർ ഹ്യൂമൻ റൈറ്റ്‌സ് അഭ്യർത്ഥിച്ചു. ഭാവിയിൽ സമാനമായ അപകടങ്ങൾ തടയുന്നതിന് അഗ്നിശമന ഉപകരണങ്ങൾ, വായു ശുദ്ധീകരണ ഉപകരണങ്ങൾ, അഗ്നിശമന സംവിധാനങ്ങൾ, നേരിട്ടുള്ള അലാറം സംവിധാനങ്ങൾ എന്നിവ പാർപ്പിടങ്ങളിൽ ഉറപ്പ് വരുത്തണമെന്നും ഹ്യൂമൻ റൈറ്റ്‌സ് സൊസൈറ്റി നിർദേശിച്ചു.

Related News