വ്യാജ കോളുകളില്‍ മുന്നറിയിപ്പ്; കോള്‍ മെര്‍ജിങ് വഴി വാട്‌സ്‌ആപ്പ് ഹാക്ക് ചെയ്യപ്പെടാം

  • 16/06/2024

മൊബൈലിലേക്ക് വരുന്ന വ്യാജ കോളുകളില്‍ മുന്നറിയിപ്പുമായി പൊലീസ്. തട്ടിപ്പുകാര്‍ ഫോണില്‍ എത്തുന്ന ഒടിപി വാങ്ങുന്നതോടെ വാട്‌സ്‌ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പടുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. കോള്‍ അടിസ്ഥാനമാക്കിയുള്ള വാട്ട്സ്‌ആപ്പ് ആക്ടിവേഷന്‍ വഴി നിങ്ങളുടെ ഫോണില്‍ വന്ന ഒടിപി കൈക്കലാക്കാന്‍ കോള്‍ മെര്‍ജ് ചെയ്യാന്‍ ആവശ്യപ്പെടുമെന്നും പൊലീസ് പറയുന്നു. 

ഇത് വാട്ട്സ്‌ആപ്പില്‍ നിന്നുള്ള വെരിഫിക്കേഷന്‍ കോളാണ്, കൂടാതെ ഒടിപിയും ഉണ്ട്. തട്ടിപ്പുകാര്‍ ഒടിപി എന്റര്‍ ചെയ്യുന്നതോടെ നിങ്ങളുടെ അക്കൗണ്ട് നിങ്ങളുടെ ഫോണില്‍ നിന്ന് ലോഗ് ഔട്ട് ആകുകയും തട്ടിപ്പുകാര്‍ അക്കൗണ്ട് കൈക്കലാക്കുകയും ചെയ്യുമെന്നും പൊലീസ് പറയുന്നു. 

Related News