തിരുവനന്തപുരത്ത് വ്യാജ രേഖകളുണ്ടാക്കി സംഘടിപ്പിച്ച പാസ്പോർട്ടുകള്‍ റദ്ദാക്കാനായി പൊലീസ് പാസ്പോർട്ട് ഓഫീസർക്ക് റിപ്പോർട്ട് നല്‍കും. തട്ടിപ്പ് കേസിലെ പ്രതിയായ പൊലീസുകാരൻ അൻസില്‍ അസീസ് ജോലി ചെയ്തിരുന്ന തുമ്ബ കഴക്കൂട്ടം സ്റ്റേഷനുകളില്‍ നിന്നും വേരിഫിക്കേഷൻ പൂർത്തിയാക്കിയ പാസ്പോർട്ടുകളുടെ വിവരങ്ങള്‍ പരിശോധിക്കാൻ സിറ്റി പൊലീസ് കമ്മീഷണർ നിദ്ദേശിച്ചു.
ക്രിമിനല്‍ കേസില്‍ പ്രതികള്‍ക്ക് വേണ്ടിയും പാസ്പോർട്ട് റദ്ദാക്കിയവർക്കു വേണ്ടിയുമാണ് വൻതുക കോഴ വാങ്ങി പൊലീസുകാരൻ അൻസിലിൻെറ നേതൃത്വത്തില്‍ വ്യാജ പാസ്പോർട്ട് സംഘം പ്രവർത്തിച്ചിരുന്നത്. ഇന്നലെ അറസ്റ്റിലായ മണ്‍വിള സ്വദേശി പ്രശാന്തായിരുന്നു അൻസിലിൻെറ ഏജൻറ്. കഴക്കൂട്ടം സ്റ്റേഷനില്‍ ജോലി ചെയ്തിരുപ്പോള്‍ സ്റ്റേഷന് പുറത്ത് വച്ച് കേസുകള്‍ ഒത്തു തീർത്ത് പണവാങ്ങുന്ന പൊലീസുകാരനായിരുന്നു അൻസില്‍. ഇവിടെ ജോലി ചെയ്യുമ്ബോഴാണ് പ്രശാന്തുമായി പരിചയപ്പെടുന്നത്.
പണം വാങ്ങിയ ശേഷം കേസിലെ പ്രതികളായ കമലേഷ് വ്യാജ രേഖകളുണ്ടാക്കും. മരിച്ചവരുടെ പേരില്‍ അപേക്ഷനുമായി വാടക കരാർ ഉണ്ടാക്കും. അല്ലെങ്കില്‍ പൂട്ടികിടക്കുന്ന വീടുകളുടെ പേരില്‍ വാടക കരാർ ഉണ്ടാക്കും. അതിനു ശേഷം വ്യാജ തിരിച്ചറില്‍ കാർഡുണ്ടാക്കും. തകരപറമ്ബില്‍ ട്രാവല്‍സ് നടത്തുന്ന സുനിലാണ് ഓണ്‍ലൈൻ വഴി ഈ രേഖകള്‍ പാസ്പോർട്ടിനായി സമർപ്പിക്കുന്നത്. കഴക്കൂട്ടത്തു നിന്നും തുമ്ബയിലേക്ക് മാറിയ അൻസിലിന് പാസ് പോർട്ട് പരിശോധനയായിരുന്നു ജോലി.
പരിശോധന ചുമതലയില്‍ നിന്നും മാറ്റി നിർത്തിയിട്ടും പുതിയ ചുമതലയില്‍ ന്ന പൊലീസുകാരെ സ്വാധീനിച്ചും അനകൂല റിപ്പോർട്ട് നേടിയെടുത്തു. ശ്രീകാര്യം സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍പ്പെട്ടയാള്‍ക്ക് പാസ്പോർട്ടിന് വേണ്ടി സമ്മർദ്ദം ചെലുത്തിയപ്പോഴാണ് സംശയം തോന്നിയതും വിശദ പരിശോധന ആരംഭിച്ചതും. ഇപ്പോള്‍ രണ്ടു കേസുകളാണ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ കഴക്കൂട്ടം, തുമ്ബ സ്റ്റേഷനുകളില്‍ നിന്നും നല്‍കിയ റിപ്പോർട്ടുകളും രേഖകളുമണ് പരിശോധിക്കൻ തീരുമാനിച്ചിട്ടുള്ളത്. കേസുകളുടെ എണ്ണം വീണ്ടും കൂടാനാണ് സാധ്യത. വ്യാജ രേഖകള്‍ പ്രകാരം പാസ്പോർട്ട് നേടിയവരെയും പ്രതിയാക്കും. ഈ കേസുകളില്‍ അൻസിലിന്റെ പങ്ക് തെളിഞ്ഞാല്‍ എല്ലാ കേസിലും പ്രതിയാകും.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?