മൂന്നാറിലെ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട ഹർജികള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മൂന്നാർ മേഖലയിലെ കയ്യേറ്റം ഒഴിപ്പിക്കണം എന്നാവശ്യപ്പെട്ട് വണ്‍ എർത്ത് വണ്‍ ലൈഫ് എന്ന സന്നദ്ധ സംഘടന അടക്കം നല്‍കിയ ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
വ്യാജപട്ടയം നല്‍കിയ സംഭവം അന്വേഷിക്കാൻ സിബിഐ വേണ്ടങ്കില്‍ അതിനുള്ള കാരണം സർക്കാർ അറിയിക്കണമെന്ന് കോടതി നേരത്തെ നിർദേശിച്ചിരുന്നു. അഡ്വക്കറ്റ് ജനറലിനോട് വിഷയത്തില്‍ ഇന്ന് നിലപാടറിയിക്കാനാണ് കോടതി ആവശ്യപ്പെട്ടിട്ടുള്ളത്.
വ്യാജപട്ടയം നല്‍കിയതുമായി ബന്ധപ്പെട്ട് 19 റവന്യൂ ഉദ്യോഗസ്ഥർക്കെതിരെ സി ബി ഐ അന്വേഷണത്തിന് ഉത്തരവിടേണ്ടി വരുമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഉദ്യോഗസ്ഥരുടെ പങ്കാളിത്വം വ്യക്തമാക്കുന്ന രാജൻ മധേക്കര്‍ റിപ്പോർട്ട് കോടതിക്ക് സർക്കാർ കൈമാറിയിട്ടുണ്ട്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?