'വാക്കുകള്‍ ബഹുമാനത്തോടെയും സൂക്ഷിച്ചും പറയുന്നതാണ് എല്ലാവര്‍ക്കും നല്ലത്'; സുധാകരന്റെ 'അവന്‍' പ്രയോഗം തള്ളി വിഡി സതീശന്‍

  • 20/06/2024

മുഖ്യമന്ത്രി പിണറായി വിജയനെ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ 'അവന്‍' എന്നു വിളിച്ചത് തള്ളിപ്പറഞ്ഞ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വാക്കുകള്‍ ബഹുമാനത്തോടെയും സൂക്ഷിച്ചും പറയുന്നതാണ് എല്ലാവര്‍ക്കും നല്ലത്. മുഖ്യമന്ത്രിയുടെ പല പ്രയോഗങ്ങളും ശരിയാണോയെന്ന് പരിശോധിക്കണമെന്നും സതീശന്‍ നിയമസഭയില്‍ ആവശ്യപ്പെട്ടു. 

ക്ഷേമപെന്‍ഷന്‍ മുടങ്ങിയതിനെതിരെ പ്രതിപക്ഷം കൊണ്ടു വന്ന അടിയന്തര പ്രമേയ നോട്ടീസില്‍ സംസാരിക്കുന്നതിനിടെ, സുധാകരന്റെ പരാമര്‍ശം ചൂണ്ടിക്കാട്ടിയ ഭരണപക്ഷത്തോട് പ്രതികരിക്കുകയായിരുന്നു വിഡി സതീശന്‍. ഇടതുപക്ഷ സഹയാത്രികനായ അഭിവന്ദ്യനായ ഒരു ബിഷപ്പിനെയല്ലേ മുഖ്യമന്ത്രി വിവരദോഷി എന്നു വിളിച്ചത്. 

Related News