സർക്കാർ പദ്ധതികള്‍ അർഹരിലേക്ക് സമയബന്ധിതമായി എത്തുന്നുവെന്ന് ഉറപ്പാക്കാൻ പ്രത്യേക ശ്രദ്ധ നല്‍കുമെന്ന് നിയുക്ത മന്ത്രി ഒ.ആർ.കേളു. ജനങ്ങളുടെ പ്രശ്നങ്ങള്‍ പരമാവധി നേരിട്ടു കേള്‍ക്കാനാണ് താല്പര്യം. പഞ്ചായത്ത് അംഗം ആയത് മുതല്‍ ഇതാണ് ശീലം. ജനപ്രതിനിധികള്‍ ജനങ്ങളോട് ചേർന്ന് നില്‍ക്കുന്നവരാകണം.
എംപി എന്ന നിലയില്‍ രാഹുല്‍ ഗാന്ധി വീഴ്ച വരുത്തിയതും ഇക്കാര്യത്തിലാണ്. ഒരു ജനപ്രതിനിധി ആയിട്ട് പോലും തനിക്ക് രാഹുലിനു മുന്നില്‍ വയനാട്ടിലെ പ്രശ്നങ്ങള്‍ അവതരിപ്പിക്കാൻ വേണ്ടത്ര അവസരം കിട്ടിയില്ല. ഭൂമി വിദ്യാഭ്യാസ ആനുകൂല്യം തുടങ്ങി ആദിവാസി വിഭാഗങ്ങളുടെ വിവിധ ആവശ്യങ്ങള്‍ പൂർത്തീകരിക്കാൻ നിരന്തരശ്രമം ഉണ്ടാകുമെന്നും ഒ.ആർ കേളു പറഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?