സില്‍വര്‍ ലൈന് വേണ്ടി വീണ്ടും കേരളം; അനുമതി നല്‍കണമെന്ന് ദില്ലിയില്‍ ധനമന്ത്രിമാരുടെ യോഗത്തില്‍ ആവശ്യപ്പെട്ടു

  • 22/06/2024

സില്‍വർ ലൈന് അനുമതി നല്‍കണമെന്ന് കേന്ദ്രത്തോട് വീണ്ടും കേരളം. ധനമന്ത്രിമാരുടെ ബജറ്റിന് മുന്നോടിയായുള്ള യോഗത്തിലാണ് ധനമന്ത്രി കെ എൻ ബാലഗോപാല്‍ ആവശ്യം ഉന്നയിച്ചത്. വർധിച്ച്‌ വരുന്ന റെയില്‍ ഗതാഗത ആവശ്യങ്ങള്‍ കുറ്റമറ്റ രീതിയില്‍ നിറവേറ്റാൻ നിലവിലെ സംവിധാനങ്ങള്‍ക്ക് കഴയുന്നില്ലെന്നും കേരളം പറഞ്ഞു. സംസ്ഥാനത്തിന് 24,000 കോടിയുടെ പ്രത്യേക സാമ്ബത്തിക പാക്കേജ്‌ പ്രഖ്യാപിക്കണമെന്നും കേരളം യോഗത്തില്‍ ആവശ്യപ്പെട്ടു. 

സാമ്ബത്തിക പ്രയാസങ്ങള്‍ മറികടക്കാൻ രണ്ട് വർഷ കാലയളവിലെ പ്രത്യേക സാമ്ബത്തിക സഹായമായാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഈ വർഷത്തെ കടമെടുപ്പ് പരിധി ജിഡിപിയുടെ മൂന്നര ശതമാനമായി ഉയർത്തണം. കേന്ദ്ര സംസ്ഥാന നികുതി പങ്ക് വെക്കല്‍ അനുപാതം 50: 50 ആക്കി മാറ്റണം. ദേശീയ പാത വികസനത്തിന്‍റെ ഭൂമി ഏറ്റെടുക്കലിന് നല്‍കിയ 6000 കോടിക്ക് തുല്യമായ തുക ഈ വർഷം ഉപാധികള്‍ ഇല്ലാതെ കടം എടുക്കാൻ അനുവദിക്കണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.

Related News