വയനാട്ടില്‍ രണ്ട് ദിവസത്തിനിടെ കടുവ കൊന്നത് മൂന്ന് പശുക്കളെ; ജഡവുമായി നടുറോഡില്‍ നാട്ടുകാരുടെ കുത്തിയിരിപ്പ് സമരം

  • 23/06/2024

കടുവ സാന്നിധ്യം സ്ഥിരീകരിച്ച വയനാട് കേണിച്ചിറയില്‍ പശുക്കളുടെ ജഡവുമായി നടുറോഡില്‍ നാട്ടുകാരുടെ കുത്തിയിരിപ്പ് സമരം. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ നാല് പശുക്കളെയാണ് കടുവ ആക്രമിച്ചത്. ഇതില്‍ മൂന്നെണ്ണം ചത്തു. കടുവയെ കൂടു സ്ഥാപിച്ച്‌ പിടിക്കുക എന്ന വനം വകുപ്പിന്റെ നടപടിയില്‍ ഫലം കാണാത്തതിനാല്‍ മയക്കുവെടി വെച്ച്‌ പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 

കേണിച്ചിറയില്‍ ഇറങ്ങിയ കടുവയെ കഴിഞ്ഞ ദിവസം തിരിച്ചറിഞ്ഞതായി വനം വകുപ്പ് അറിയിച്ചിരുന്നു. പത്തു വയസ്സുള്ള 'തോല്‍പ്പെട്ടി 17' എന്ന ആണ്‍ കടുവയാണ് കേണിച്ചിറയില്‍ ഇറങ്ങിയിരിക്കുന്നത്. കടുവയെ പിടിക്കാൻ കൂടും നിരീക്ഷണ കാമറയുമടക്കമുള്ള നടപടികള്‍ സ്വീകരിച്ചതായി വനം വകുപ്പ് അറിയിച്ചു. എന്നാല്‍ വന്യ ജീവി ആക്രമണം നേരിടുന്ന പ്രദേശത്ത് മതിയായ വനം വകുപ്പ് ഉദ്യോഗസ്ഥരു പോലുമില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

Related News