മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയില്‍ വിമർശനം. മൈക്കിനോട് പോലും അരിശം കാണിക്കുന്ന മുഖ്യമന്ത്രിയെ ജനം നിരാകരിക്കുമെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചെന്നാണ് സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയില്‍ വിമർശനം ഉയര്‍ന്നത്. ഈ പെരുമാറ്റ രീതി മാറിയേ പറ്റൂ. ഇത് കമ്മ്യൂണിസ്റ്റുകാരന് ചേർന്നതല്ല. ഭരണവിരുദ്ധ വികാരം തോല്‍വിയില്‍ ആഞ്ഞടിച്ചുവെന്നും സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയില്‍ വിമർശനം ഉയര്‍ന്നു.
പത്തനംതിട്ടയില്‍ മുപ്പതിനായിരത്തിലധികം ഉറച്ച പാർട്ടി വോട്ടുകള്‍ ചോർന്നു. തോമസ് ഐസക്കിനെതിരെ ജില്ലാ നേതൃത്വത്തിലെ ചില മുതിർന്ന നേതാക്കള്‍ പ്രവർത്തിച്ചുവെന്നും തോല്‍വിയില്‍ അന്വേഷണം വേണമെന്നും സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയില്‍ ആവശ്യമുയര്‍ന്നു. മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാർക്ക് പോലും ജില്ലാ കമ്മിറ്റി അംഗങ്ങളെ പുച്ഛമാണ്. പാർട്ടി കത്ത് കൊടുത്തിട്ട് പോലും ഒരു കാര്യവും നടക്കുന്നില്ലെന്നും ജില്ലാ കമ്മിറ്റിയില്‍ വിമർശനം ഉയര്‍ന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?