വന്യജീവി വിഷയത്തില്‍ സ്വകാര്യ ബില്‍ പാർലമെന്‍റില്‍ അവതരിപ്പിക്കുമെന്ന് നിയുക്ത കോട്ടയം എംപി ഫ്രാൻസിസ് ജോര്‍ജ്. ജനങ്ങളെ വന്യജീവികളുടെ ദാക്ഷിണ്യത്തിന് വിട്ടുകൊടുക്കാൻ കഴിയില്ല. വന്യജീവികള്‍ ആക്രമിച്ചാല്‍ കയ്യും കെട്ടിയിരിക്കണമെന്ന ഏർപ്പാട് ഇന്ത്യയില്‍ മാത്രമാണ്. ലോക്സഭയില്‍ സംസാരിക്കാൻ കിട്ടുന്ന ആദ്യ അവസരത്തില്‍ തന്നെ റബർ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉന്നയിക്കും.
കൊടിക്കുന്നില്‍ സുരേഷിന് മുന്നില്‍ സത്യപ്രതിജ്ഞ ചെയ്യണമെന്നാണ് കേരളത്തിലെ എംപിമാർ ആഗ്രഹിച്ചിരുന്നത്. വാജ്പേയ് സർക്കാരിന്‍റെ കാലത്ത് സിപിഐ അംഗം ഇന്ദ്രജിത്ത് ഗുപ്തയെ പ്രോ ടേം സ്പീക്കർ ആക്കി. ലോക്സഭാ തെരഞ്ഞെടുപ്പിലെ വിജയം നിയമസഭയിലും യുഡിഎഫ് ആവർത്തിക്കുമെന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു. ഓട്ടോയിലാണ് ഫ്രാൻസിസ് ജോര്‍ജ് പാര്‍ലമെന്‍റിലേക്ക് എത്തിയത്. ഓട്ടോ ചിഹ്നത്തിലാണ് ഫ്രാൻസിസ് ജോർജ് മത്സരിച്ചത്.
അതേസമയം, പ്രോടേം സ്പീക്കര്‍, നീറ്റ്, നെറ്റ് വിവാദങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെതിരെ വലിയ പ്രതിഷേധം നടക്കുകയാണെന്നും ഈ വിഷയങ്ങള്‍ ശക്തമായി പാര്‍ലമെന്‍റില്‍ ഉന്നയിക്കുമെന്നും നിയുക്ത എംപി ഷാഫി പറമ്ബില്‍ പറഞ്ഞു. കഴിഞ്ഞ തവണത്തെ പോലെ അവഗണിക്കാവുന്ന ശക്തിയല്ല പ്രതിപക്ഷം. ഇന്ത്യ മുന്നണിയുടെ ശബ്ദമാവുക എന്നത് പാർലമെന്‍റിന് അകത്തെ ഉത്തരവാദിത്വമാണ്. നിയമസഭയില്‍ ഒരുപാട് അവസരങ്ങള്‍ ഉണ്ടായിരുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?