മാടവന അപകടം: കല്ലട ബസ് ഡ്രൈവറുടെ നട്ടെല്ലിന് പരിക്ക്; അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്

  • 24/06/2024

മാടവനയില്‍ ദേശീയപാതയില്‍ അന്തർസംസ്ഥാന സ്വകാര്യ ബസ് മറിഞ്ഞ് ഒരാള്‍ മരിച്ച സംഭവത്തില്‍ കല്ലട ബസിന്റെ ഡ്രൈവർ പാല്‍പ്പാണ്ടിയുടെ അറസ്റ്റ് രേഖപ്പെടുത്തി പനങ്ങാട് പൊലീസ്. നട്ടെല്ലിന്നേറ്റ പരിക്കിനെ തുടർന്ന് ഇയാള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇന്നലെയാണ് കൊച്ചി മാടവനയില്‍ ദേശീയപാതയില്‍ അന്തർസംസ്ഥാന സ്വകാര്യ ബസ് മറിഞ്ഞ് ഒരാള്‍ മരിക്കുകയും 13 പേർക്ക് പരിക്കേറ്റല്‍ക്കുകയുമുണ്ടായത്. നിയന്ത്രണം വിട്ട ബസ് തെന്നിമറിഞ്ഞ് മുകളിലേക്ക് വീണാണ് ബൈക്ക് യാത്രക്കാരനായ ഇടുക്കി വാഗമണ്‍ സ്വദേശി ജിജോ സെബാസ്റ്റ്യൻ മരിച്ചത്. സിഗ്നലില്‍ പെട്ടെന്ന് ബ്രേക്കിട്ടതാണ് ബസ് മറിയാൻ കാരണം.

Related News