ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് ആക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി ജവാന് ആര്.വിഷ്ണുവിന്റെ മൃതദേഹം കേരളത്തിലെത്തിച്ചു. ഇന്ന് പുലർച്ചെ ഒന്നരയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച മൃതദേഹം മേയർ ആര്യ രാജേന്ദ്രൻ, കല്പറ്റ എംഎല്‍എ ടി.സിദ്ദിഖ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
പാങ്ങോട് സൈനിക കേന്ദ്രത്തിലെ മോർച്ചറിയില്‍ എത്തിച്ച ശേഷം മൃതദേഹം പുലർച്ചയോടെ വിഷ്ണുവിന്റെ പാലോട് നന്ദിയോടുള്ള വീട്ടിലേക്ക് കൊണ്ടുപോയി. മൃതദേഹം പത്ത് മണി വരെ വീട്ടിലും തുടർന്ന് നന്ദിയോട് ജംഗ്ഷനിലും വിഷ്ണു പഠിച്ച സ്കൂളിലും പൊതുദർശനത്തിന് വയ്ക്കും. ഇന്ന് 12 മണിക്കാണ് സംസ്കാരം.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?