പാലക്കാട് നിന്ന് കാണാതായ മൂന്ന് വിദ്യാര്‍ഥികളെ വയനാട്ടില്‍ നിന്നും കണ്ടെത്തി

  • 24/06/2024

പാലക്കാട് പത്തിരിപ്പാലയില്‍ നിന്ന് കാണാതായ മൂന്ന് വിദ്യാർഥികളെ വയനാട് പുല്‍പ്പള്ളിയില്‍ നിന്നും കണ്ടെത്തി. ഇന്നലെ രാത്രിയാണ് ഇവരെ കണ്ടെത്തിയത്. 

10-ാം ക്ലാസ് വിദ്യാർഥികളായ അതുല്‍ കൃഷ്ണ, ആദിത്യൻ, ഏഴാം ക്ലാസ് വിദ്യാർത്ഥി അനിരുദ്ധ് എന്നിവരെയാണ് ഇന്നലെ കാണാതായത്. 2000 രൂപയുമായാണ് കുട്ടികള്‍ വീട് വിട്ടിറങ്ങിയത്. 

രാവിലെ സ്കൂളിലേക്ക് പോയ കുട്ടികള്‍ സ്കൂളില്‍ എത്തിയിരുന്നില്ലെന്ന് സ്കൂള്‍ അധികൃതർ അറിയിച്ചതിനെ തുടർന്നാണ് രക്ഷിതാക്കള്‍ പരാതി നല്‍കിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കുട്ടികളെ കണ്ടെത്തിയത്.

Related News