തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതിപ്രവര്‍ത്തനം പ്രതിസന്ധിയിലെന്ന് പ്രതിപക്ഷം, കേന്ദ്രം അടിച്ചേല്‍പ്പിച്ചതെന്ന് മന്ത്രി

  • 27/06/2024

സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ പദ്ധതി പ്രതിസന്ധി അടിച്ചേല്‍പ്പിച്ചത് കേന്ദ്ര സർക്കാരാണെന്ന് മന്ത്രി എംബിരാജൈഷ് പറഞ്ഞു.കേന്ദ്ര സമീപനത്തില്‍ ഇപ്പോഴും മാറ്റമൊന്നും ഇല്ല.അനുവദനീയ വായ്പാ പരിധിയും വെട്ടി ചുരുക്കിയിരിക്കുകയാണ്.അസാധാരണ സാഹചര്യത്തിലുടെയാണ് കേരളം കടന്ന് പോകുന്നത്.


സാമ്ബത്തിക പ്രയാസം എല്ലാ മേഖലയിലും ഉണ്ട്.സാമ്ബത്തിക വർഷത്തിന്‍റെ അവസാനത്തിലാണ് തുക അനുവദിച്ചത്.സാമ്ബത്തിക വർഷാവസാനം ബില്ലുകള്‍ മാറാനായില്ല.1015 കോടി ബില്ലുകള്‍ ക്യൂവിലേക്ക് മാറ്റിയിരുന്നു.വികസന ക്ഷേമ പ്രവർത്തനങ്ങളില്‍ കുറവ് വരുത്താതിരിക്കാൻ ശ്രദ്ധിച്ചാണ് സംസ്ഥാനം മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു

Related News