'അവിടെ 4000 കൂട്ടിയാല്‍ ഇവിടെയും നാലായിരം വാങ്ങിക്കും; ഇങ്ങോട്ട് ദ്രോഹിച്ചാല്‍ തിരിച്ചും ദ്രോഹിക്കും'

  • 27/06/2024

ടൂറിസ്റ്റ് ബസുകള്‍ക്ക് നികുതി കൂട്ടിയ തമിഴ്നാട് സർക്കാരിന്റെ നടപടിക്കെതിരെ ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ. അവിടെ 4000 വാങ്ങിയാല്‍ ഇവിടെയും നാലായിരം വാങ്ങിക്കും. ഇങ്ങോട്ട് ദ്രോഹിച്ചാല്‍ തിരികെ അങ്ങോട്ടും ദ്രോഹിക്കും. കേരള സർക്കാരുമായി കൂടിയാലോചിക്കാതെ തമിഴ്നാട് 4000 രൂപ ടാക്സ് വർദ്ധിപ്പിച്ചു. ശബരിമല സീസണാണ് വരുന്നതെന്ന് തമിഴ്നാട് ഓർക്കണം. തമിഴ്നാട്ടില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ആള്‍ക്കാർ ശബരിമലയിലേക്ക് വരുന്നത്. മന്ത്രി പറഞ്ഞു. 

കെഎസ്‌ആർടിസി ജീവനക്കാർക്ക് ഒന്നാം തീയതി ഒറ്റ ഗഡുവായി ശമ്ബളം നല്‍കാൻ സംവിധാനം ഉണ്ടാക്കുമെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. അതിനുള്ള മുന്നൊരുക്കങ്ങള്‍ നടക്കുകയാണ്. ബാങ്ക് വായ്പ എടുക്കാനുള്ള സാങ്കേതിക ബുദ്ധിമുട്ടുകള്‍ പരിഹരിച്ച്‌ വരികയാണ്. കെഎസ്‌ആർടിസി ബസ് ഡ്രൈവർമാരെ കള്ളു കുടിച്ച്‌ വണ്ടിയോടിക്കാൻ അനുവദിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഡ്രൈവർമാർക്കിടയില്‍ പരിശോധന കർശനമായപ്പോള്‍ അപകട നിരക്ക് വൻതോതില്‍ കുറഞ്ഞു. കെഎസ്‌ആർടിസിയില്‍ നവീകരണ പദ്ധതികള്‍ ആറ് മാസത്തിനകം നടപ്പാക്കും. കൂടുതല്‍ എസി ബസുകളിലേക്ക് മാറും. കാലാവസ്ഥ മാറ്റവും മാറി വരുന്ന ആവശ്യങ്ങളും പരിഗണിച്ച്‌ സൗകര്യമുള്ള ബസുകള്‍ ഇറക്കും. കെഎസ്‌ആർടിസി വിട്ട് പോയ യാത്രക്കാരെ തിരിച്ചെത്തിക്കുമെന്നും മന്ത്രി പറഞ്ഞു.

Related News