പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളുടെ പേര് ആയുഷ്മാന്‍ ആരോഗ്യമന്ദിര്‍ എന്നാക്കി ആരോഗ്യവകുപ്പ് ഉത്തരവിറിക്കി. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശമനുസരിച്ചാണ് തീരുമാനം. നേരത്തെ പേര് മാറ്റില്ലെന്ന് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്.
പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളുടെ പേര് ആയുഷ്മാന്‍ ആരോഗ്യമന്ദിര്‍ എന്നാക്കണമെന്ന് നേരത്തെ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ പേരുമാറ്റം അംഗീകരിക്കാനാകില്ലെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്.
പേരുമാറ്റം ഒരുജനതയ്ക്ക് നേരെയുള്ള കടന്നുകയറ്റമെന്നായിരുന്നു മുഖ്യമന്ത്രിയും മന്ത്രിമാരും ആവര്‍ത്തിച്ചത്. അതുകൊണ്ട് അത്തരം ഒരുപേരുമാറ്റം കേരളത്തില്‍ ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രിയും അറിയിച്ചിരുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?