സംസ്ഥാനത്ത് കാൻസർ ചികിത്സ മരുന്നുകളും അവയവം മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ക്ക് ശേഷം ഉപയോഗിക്കേണ്ട മരുന്നുകളും ലാഭം ഒട്ടുമില്ലാതെ സീറോ പ്രോഫിറ്റായി രോഗികള്‍ക്ക് നല്‍കുമെന്ന് ആരോഗ്യ വകുപ്പ്. കമ്ബനികളില്‍ നിന്ന് ലഭിക്കുന്ന അതേ വിലക്ക് മരുന്നുകള്‍ ലഭ്യമാക്കും. സംസ്ഥാന സർക്കാരിന്റെ കേരള മെഡിക്കല്‍ സർവീസസ് കോർപറേഷൻ ലിമിറ്റഡിന്റെ കാരുണ്യ ഫാർമസികള്‍ വഴിയാണ് കുറഞ്ഞ വിലക്ക് മരുന്നുകള്‍ ലഭ്യമാക്കുക.
ഇതിനായി കാരുണ്യ ഫാർമസികളില്‍ ലാഭ രഹിത കൗണ്ടറുകള്‍ തുടങ്ങും. ഇതോടെ വളരെ വിലയേറിയ മരുന്നുകള്‍ തുച്ഛമായ വിലയില്‍ ലഭ്യമാക്കും. ജൂലൈ മാസത്തോടെ ഈ പദ്ധതി ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. എല്ലാ ജില്ലകളിലേയും പ്രധാന കാരുണ്യ ഫാർമസികള്‍ വഴിയായിരിക്കും ലാഭ രഹിത കൗണ്ടറുകള്‍ ആരംഭിക്കുക.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?