മീൻ പിടിക്കുന്നതിനിടയില്‍ ജെല്ലിഫിഷ് (കടല്‍ച്ചൊറി) കണ്ണില്‍ തെറിച്ച് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. പള്ളം പുല്ലുവിള അർത്തയില്‍ പുരയിടത്തില്‍ പ്രവീസ് (56) ആണ് മരിച്ചത്. ഉള്‍ക്കടലില്‍ മീൻ പിടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
ജൂണ്‍ 29 നാണ് പ്രവീസ് മക്കള്‍ക്കൊപ്പം രണ്ട് നോട്ടിക്കല്‍ മൈല്‍ ദൂരെ ഉള്‍ക്കടലില്‍ മീൻ പിടിക്കാനെത്തിയത്. അതിനിടെ വലയില്‍ കുടുങ്ങിയ ജെല്ലിഫിഷിനെ എടുത്തുമാറ്റുന്നതിനിടയില്‍ കണ്ണില്‍ തെറിച്ചു. അലർജി ബാധിച്ച് കണ്ണില്‍ നീരു വന്നതോടെ പുല്ലുവിള ആശുപത്രിയില്‍ ചികിത്സ തേടി.
അസുഖം കൂടിയതോടെ ബന്ധുക്കള്‍ നെയ്യാറ്റിൻകര ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെനിന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്ബോഴായിരുന്നു മരണം.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?