തൃശ്ശൂര്‍ ഒല്ലൂരില്‍ രണ്ടരക്കോടി രൂപയുടെ ലഹരിമരുന്നുമായി കണ്ണൂര്‍ സ്വദേശി പിടിയില്‍. ഇന്നു പുലര്‍ച്ചെ തൃശ്ശൂര്‍ ലഹരി വിരുദ്ധ സ്‌ക്വാഡും ഒല്ലൂര്‍ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ കണ്ണൂര്‍ സ്വദേശി ഫാസിലാണ് പിടിയിലായത്.
ഒല്ലൂര്‍ പി.ആര്‍ പടിയില്‍ കാറില്‍ കടത്താന്‍ ശ്രമിച്ച മയക്കുമരുന്നാണ് രഹസ്യ വിവരത്തെ തുടര്‍ന്ന് പിടികൂടിയത്. കാറില്‍ മാരക രാസലഹരിയായ എംഡിഎംഎ വന്‍തോതില്‍ കടത്തുന്നു എന്നായിരുന്നു വിവരം. ഇന്നുവരെ ഉണ്ടായിട്ടുള്ളതില്‍ ഏറ്റവും വലിയ മയക്കുമരുന്ന് കടത്താണ് തടഞ്ഞതെന്ന് സിറ്റിപൊലീസ് കമ്മീഷണര്‍ ഇളങ്കോ പറഞ്ഞു.
ലഹരിക്കടത്ത് നടക്കുന്നതായി കഴിഞ്ഞദിവസം പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച രാത്രി ഒല്ലൂരില്‍ നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് ഫാസിലിനെ പിടികൂടിയത്. എറണാകുളത്തുനിന്ന് കാറില്‍ തൃശ്ശൂരിലേക്ക് വരികയായിരുന്നു പ്രതി.
കാറില്‍നിന്ന് ഏതാനും എംഡിഎംഎ ഗുളികകള്‍ കണ്ടെടുത്തു. ഇയാളുടെ ആലുവയിലെ വീട്ടില്‍ നടത്തിയ പരിശോധനയിലും നിരവധി മയക്കുമരുന്ന് ഗുളികള്‍ പിടിച്ചെടുത്തു. ഇവയെല്ലാംകൂടി രണ്ടരക്കിലോ തൂക്കം വരുമെന്നാണ് പൊലീസ് നല്‍കുന്നവിവരം. പിടിയിലായ ഫാസില്‍ എംഡിഎംഎയുടെ മൊത്തവിതരണക്കാരനാണ്. ഗോവയില്‍നിന്ന് വന്‍തോതില്‍ എംഡിഎംഎ. എത്തിച്ച് നാട്ടില്‍ വില്‍പ്പന നടത്തുന്നതാണ് ഇയാളുടെ രീതി. പ്രതിയുടെ കണ്ണൂരിലെ വീട്ടിലും പോലീസ് പരിശോധന നടത്തി.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?