'ഗുരുവായൂര്‍ അമ്ബലനടയില്‍' സിനിമയ്ക്ക് വേണ്ടി ഉണ്ടാക്കിയ സെറ്റിന്റെ അവശിഷ്ടങ്ങള്‍ കൂട്ടിയിട്ട് കത്തിച്ച് മാലിന്യ പുക ഉയർന്നു. ഏലൂര്‍ എഫ്‌എസിടിയുടെ ഗ്രൗണ്ടിലാണ് മാലിന്യങ്ങള്‍ കൂട്ടിയിട്ടു കത്തിച്ചത്.
പ്ലാസ്റ്റിക്ക് അടക്കമുള്ളവ കത്തി സമീപവാസികള്‍ക്ക് ശ്വസതടസം അനുഭവപ്പെട്ടു. എഫ്‌എസിടി ടൗണ്‍ഷിപ്പിനുള്ളി ലായിരുന്നു സിനിമയ്ക്ക് വേണ്ടി സെറ്റിട്ടത്. മൂന്ന് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണയ്ച്ചത്. ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം. ആരാണ് മാലിന്യം കത്തിച്ചതെന്ന് വ്യക്തമല്ല. പുക ഉയര്‍ന്നതോടെ എഫ്‌എസിടി അധികൃതര്‍ ഫയര്‍ഫോഴ്സിനെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?