എസ്‌എൻഡിപിക്കെതിരെ സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരിയും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും. എസ്‌എൻഡിപിയില്‍ സംഘപരിവാർ നുഴഞ്ഞുകയറിയെന്ന് യെച്ചൂരി ആരോപിച്ചു. സിപിഎമ്മിന് ലഭിച്ചിരുന്ന എസ്‌എൻഡിപി വോട്ടുകളില്‍ ചോർച്ചയുണ്ടായെന്ന് വിലയിരുത്തിയ യെച്ചൂരി, അത് തിരിച്ചുകൊണ്ടുവരാനുള്ള പ്രവർത്തനങ്ങള്‍ വേണമെന്നും നിർദ്ദേശിച്ചു.
എസ്‌എൻഡിപി ശാഖാ യോഗങ്ങളില്‍ സംഘപരിവാർ അനുകൂലികളെ തിരുകിക്കയറ്റുന്നുവെന്ന് എം.വി ഗോവിന്ദൻ ആരോപിച്ചു. കൊല്ലത്ത് നടന്ന സിപിഎം മേഖല റിപ്പോർട്ടിങ്ങിലായിരുന്നു വിമർശനം. എതിരഭിപ്രായമുള്ള കമ്മിറ്റികള്‍ പിരിച്ചുവിട്ട് പുതിയ കമ്മിറ്റികള്‍ രൂപീകരിക്കുന്ന സ്ഥിതിയുണ്ട്. നവോത്ഥാന പ്രസ്ഥാനമായ എസ്‌എൻഡിപിയിലെ ഈ പ്രവണതയെ ചെറുത്ത് തോല്‍പ്പിക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു.
എസ്‌എഫ്‌ഐയിലെ ചില പ്രവണതകള്‍ ജനങ്ങളില്‍ അവമതിപ്പുണ്ടാക്കിയെന്ന് എം.വി ഗോവിന്ദൻ വിലയിരുത്തി. ക്ഷേമപെൻഷൻ വൈകിയത് ജനങ്ങള്‍ക്കിടയില്‍ എതിർപ്പുണ്ടാക്കി. ഇത് സിപിഎമ്മിന് തിരിച്ചടിയായി. സർക്കാരും പാർട്ടിയും ജനങ്ങളും പരസ്പര പൂരകങ്ങളാകണം. ജനങ്ങളുടെ മനസറിയാൻ താഴെ തട്ടിലുള്ള സിപിഎം നേതാക്കള്‍ക്ക് കഴിയുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?