ഡിജിറ്റൽ സിവിൽ ഐഡി കാർഡിന് അംഗീകാരം നല്‍കി.

  • 09/07/2020

കുവൈറ്റ് സിറ്റി : ഡിജിറ്റൽ സിവിൽ ഐഡി കാർഡിന് അംഗീകാരം നല്‍കിയതായി ആഭ്യന്തരമന്ത്രി അനസ് അൽ സാലിഹ് അറിയിച്ചു. ഇതോടെ പോലീസ് പരിശോധകള്‍ക്കും സര്‍ക്കാര്‍ ഇടപാടുകൾ പൂർത്തിയാക്കുന്നതിനും ഡിജിറ്റൽ സിവിൽ ഐഡി ഉപയോഗിക്കുവാന്‍ സാധിക്കും. കുവൈറ്റ് മൊബൈല്‍ ഐഡി ആപ്ലിക്കേഷന്‍ സംവിധാനം വഴിയാണ് ഡിജിറ്റൽ സിവിൽ ഐഡി സ്വന്തമാക്കേണ്ടത്. ആൻഡ്രോയഡ് പ്ലാറ്റ്ഫോമിലും ഐ.ഒ.എസ് പ്ലാറ്റ്ഫോമിലും ആപ്പുകള്‍ ലഭ്യമാണ്. സിവില്‍ ഐഡിയുമായി ബന്ധപ്പെട്ട് നിലവിലുള്ള നിരവധി നിയമങ്ങള്‍ ഭേദഗതി ചെയ്താണ് ഡിജിറ്റൽ സിവിൽ ഐഡി കാർഡിന് അംഗീകാരം നല്‍കിയതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.മൈ ഐഡി മൊബൈല്‍ ആപ്പ് വഴി ഉപയോഗിക്കാന്‍ സാധിക്കുന്ന ഡിജിറ്റൽ സിവിൽ ഐഡി കാര്‍ഡ് എല്ലാ സർക്കാർ, സർക്കാരിതര ഇടപാടുകളിലും ഉപയോഗിക്കാന്‍ സാധിക്കും. കുവൈറ്റ് മൊബൈൽ ഐഡി ആപ്ലിക്കേഷന് കീഴിൽ ലഭ്യമായ സേവനങ്ങൾ ഉപയോഗിക്കുന്നതിന് കാലഹരണപ്പെട്ട സിവിൽ ഐഡി കാർഡ് പുതുക്കണമെന്നും അധികൃതര്‍ പറഞ്ഞു.

Related News