ചൂടുവെള്ളത്തില്‍ വീണ മൂന്ന് വയസുകാരൻ ചികിത്സ കിട്ടാതെ മരിച്ചു; അച്ഛനും നാട്ടുവൈദ്യനും അറസ്റ്റില്‍

  • 06/07/2024

മാനന്തവാടിയില്‍ പൊള്ളലേറ്റ് മൂന്ന് വയസ്സുകാരൻ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ കുട്ടിയുടെ അച്ഛനും വൈദ്യനും അറസ്റ്റില്‍. പനമരം അഞ്ചുകുന്ന് സ്വദേശി വൈശ്യമ്ബത്ത് അല്‍ത്താഫ്, ചികിത്സിച്ച വൈദ്യൻ കമ്മന ഐക്കരക്കുടി ജോർജ് എന്നിവരാണ് അറസ്റ്റിലായത്. ജൂലൈ ഒൻപതിനാണ് മൂന്ന് വയസ്സുകാരൻ മുഹമ്മദ് അസാൻ ചൂടുവെള്ളം നിറച്ച ബക്കറ്റില്‍ വീണ് പൊള്ളലേറ്റത്.

ഉടനെ മാനന്തവാടി മെഡിക്കല്‍ കോളജില്‍ എത്തിച്ച കുട്ടിയുടെ പൊള്ളല്‍ ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റഫർ ചെയ്തിരുന്നു. എന്നാല്‍ കുട്ടിയെ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോകുന്നതിന് പകരം രക്ഷിതാക്കള്‍ നാട്ടുവൈദ്യനെ കാണിച്ച്‌ ചികിത്സ നല്‍കി. 

Related News