'ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഒരു വ്യക്തിയുടെ പേര് എടുത്ത് പറഞ്ഞിട്ടില്ല; നിയമപരമായി പഠിച്ചിട്ട് പുറത്തുവിടാന്‍ പറ്റുന്നത് പരസ്യമാക്കും'

  • 06/07/2024

ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പഠിച്ച്‌ വിവരങ്ങള്‍ പുറത്തുവിടുന്നതില്‍ തീരുമാനമെടുക്കുമെന്ന് മന്ത്രി സജി ചെറിയാന്‍. വ്യക്തി വിവരങ്ങള്‍ ഒഴിച്ച്‌ ബാക്കിയെല്ലാം പുറത്തുവിടും. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ആരെയും പേരെടുത്ത് പറഞ്ഞിട്ടില്ലെന്നും മന്ത്രി ആലപ്പുഴയില്‍ മാധ്യമങ്ങളോട് പറഞ്ഞു. 

'പുറത്ത് പറയാന്‍ പാടില്ലാത്തത് എന്തെങ്കിലും ഉണ്ടെങ്കില്‍ അത് പറയാന്‍ പറ്റില്ല. അത് വ്യക്തിയുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട കാര്യമാണ്. നമ്മുടെ നിയമപ്രകാരം വ്യക്തിയുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട കാര്യം പറയാനാകില്ല. വിവരാവകാശ കമ്മീഷനും സര്‍ക്കാരും പറഞ്ഞ കാര്യം ഒന്നുതന്നെയാണ്. കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം നിയമപരമായി പഠിച്ചിട്ട് ഏതൊക്കെ കാര്യങ്ങള്‍ പുറത്തുവിടണം എന്നത് സംബന്ധിച്ച്‌ തീരുമാനം എടുക്കും' സജി ചെറിയാന്‍ പറഞ്ഞു.

Related News