കണ്ണൂര്‍ സര്‍വകലാശാല വീണ്ടും ചുവന്നു, മുഴുവൻ സീറ്റും തൂത്തുവാരി എസ്‌എഫ്‌ഐ

  • 06/07/2024

കണ്ണൂർ സർവകലാശാല വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായ 25-ാം തവണയും മുഴുവന്‍ സീറ്റുകളിലും വിജയിച്ച്‌ എസ്‌എഫ്‌ഐ. എട്ട് സീറ്റുകളിലേക്കാണ് മത്സരം നടന്നത്. കണ്ണൂർ താവക്കരയിലെ സർവകലാശാല ആസ്ഥാനത്തെ ചെറുശേരി ഹാളില്‍ കനത്ത പൊലീസ് സുരക്ഷയോടെയായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്.

എസ്‌എഫ്‌ഐയും - യുഡിഎസ്‌എഫും തമ്മിലായിരുന്നു പ്രധാന പോരാട്ടം. ഇന്ന് രാവിലെ പത്ത് മണിക്ക് ആരംഭിച്ച വോട്ടെടുപ്പിനിടെ നേരിയ തോതില്‍ സംഘർഷം ഉണ്ടായിരുന്നു. സുതാര്യത ഉറപ്പാക്കാൻ ഇടപെടല്‍ ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച്‌ യുഡിഎസ്‌എഫ് അനുകൂല ഉത്തരവ് നേടിയിരുന്നു.

Related News