ഇ-ചെല്ലാൻ തട്ടിപ്പ്: വലയില്‍ കുടുങ്ങരുത്, മാര്‍ഗനിര്‍ദേശവുമായി മോട്ടോര്‍ വാഹനവകുപ്പ്

  • 07/07/2024

ഇ-ചെല്ലാൻ്റെ പേരില്‍ വ്യാജ മെസേജ് അയച്ച്‌ പണം തട്ടാൻ ശ്രമിക്കുന്ന തട്ടിപ്പുകാരുടെ എണ്ണം വർദ്ധിച്ചുവരികയാണ്. തട്ടിപ്പുകാർ ഇ-ചെല്ലാൻ്റെ ഔദ്യോഗിക ലോഗോയും ഭാഷയും ഉപയോഗിച്ച്‌ വ്യാജ സന്ദേശങ്ങള്‍ അയച്ചാണ് ആളുകളെ കബളിപ്പിക്കുന്നത്. നിരവധി ആള്‍ക്കാരുടെ പണം നഷ്ടപ്പെട്ടതായി പരാതി ഉയർന്നിട്ടുള്ള സാഹചര്യത്തില്‍ മോട്ടോർ വാഹനവകുപ്പ് ഫെയ്സ്ബുക്കില്‍ മാർഗനിർദേശം പങ്കുവെച്ചു.

'ആരെങ്കിലും വാട്ട്സ് ആപ്പില്‍ അയച്ച്‌ തരുന്ന ആപ്ലിക്കേഷൻ ഫയല്‍ (.apk ലിങ്ക് ) ക്ലിക്ക് ചെയ്യുന്നത് വഴി ആപ്പുകളിലേക്ക് പോയി കെണിയലകപ്പെടാൻ സാധ്യതയുണ്ട്. ഇ- ചെല്ലാൻ്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് മാത്രം വിവരങ്ങള്‍ സ്വീകരിക്കുക. ഇ- ചെല്ലാൻ്റെ പേരില്‍ വരുന്ന ഏതെങ്കിലും സന്ദേശം ലഭിച്ചാല്‍, അത് ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നുള്ളതാണോ എന്ന് ഉറപ്പാക്കുക.

അല്ലെങ്കില്‍, ഇ-ചെല്ലാൻ്റെ ഉപഭോക്തൃ സേവന വിഭാഗവുമായി നേരിട്ട് ബന്ധപ്പെടുക. വ്യക്തിഗത വിവരങ്ങള്‍ ഒരിക്കലും ഒരു വ്യാജ സന്ദേശത്തില്‍ നല്‍കരുത്. ഇ-ചെല്ലാൻ്റെ പേരില്‍ വരുന്ന ഒരു സന്ദേശം നിങ്ങളുടെ അക്കൗണ്ട് വിവരങ്ങള്‍, പാസ്‌വേഡ്, ക്രെഡിറ്റ് കാർഡ് വിവരങ്ങള്‍ എന്നിവ നല്‍കാൻ ആവശ്യപ്പെട്ടാല്‍, അത് തട്ടിപ്പാണ്. ഈ വിവരങ്ങള്‍ ഒരിക്കലും ഇ-ചെല്ലാൻ്റെ ഔദ്യോഗിക സന്ദേശങ്ങളില്‍ ആവശ്യപ്പെടില്ല.'- മോട്ടോർ വാഹനവകുപ്പ് കുറിച്ചു.

Related News