ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ പുതുതായി നിര്‍മ്മിച്ച അലങ്കാരമണ്ഡപവും നടപ്പന്തലും സമര്‍പ്പിച്ചു. പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസായിരുന്നു സമര്‍പ്പണ ചടങ്ങിലെ മുഖ്യാതിഥി. ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ഡോ.വി കെ വിജയന്‍ സമര്‍പ്പണം നിര്‍വ്വഹിച്ചു.
കേരളീയ വാസ്തുശൈലിയുടെ അനുപമ സൗന്ദര്യത്തിന് ഉദാഹരണമാണ് പുതിയ അലങ്കാര ഗോപുരവും നടപ്പന്തലും. ചെമ്ബില്‍ വാര്‍ത്തെടുത്ത മൂന്ന് താഴികക്കുടങ്ങളോട് കൂടിയതാണ് മുഖമണ്ഡപം. ഈ താഴികക്കുടങ്ങള്‍ക്ക് അഞ്ചരയടി ഉയരമുണ്ട്. ഇത്രയും വലിയ താഴികക്കുടങ്ങള്‍ ഗോപുരങ്ങളില്‍ സ്ഥാപിക്കുന്നത് അപൂര്‍വ്വമാണെന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു.
മാന്നാര്‍ പി കെ രാജപ്പന്‍ ആചാരിയും സംഘവുമാണ് താഴികകക്കുടങ്ങള്‍ നിര്‍മ്മിച്ചത്. മൂന്ന് താഴികക്കുടങ്ങളില്‍ നിറയ്ക്കാനായി ഏതാണ്ട് 93 കിലോ ഞവരനെല്ലാണ് വേണ്ടി വന്നത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?