വിദ്യാര്‍ഥിനിയെ കയറിപ്പിടിക്കാൻ ശ്രമിച്ചു; കുസാറ്റ് സിൻഡിക്കേറ്റ് അംഗത്തിനെതിരെ കേസ്

  • 08/07/2024

വിദ്യാർഥിനിയെ കയറിപ്പിടിക്കാൻ ശ്രമിച്ചെന്ന പരാതിയില്‍ കുസാറ്റ് സ്റ്റുഡന്റ് വെല്‍ഫെയർ ഡയറക്ടറും സിൻഡിക്കേറ്റ് അംഗവുമായ ഡോ.പികെ ബേബിക്കെതിരെ കേസ്. സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ കളമശ്ശേരി പൊലീസാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. 

കലോത്സവത്തിനിടെ ബേബി വിദ്യാർഥിനിയെ കയറിപ്പിടിക്കാൻ ശ്രമിച്ചു എന്നാണ് പരാതി. കുസാറ്റ് വൈസ് ചാൻസലർക്ക് വിദ്യാർഥിനി നേരത്തെ പരാതി നല്‍കിയിരുന്നു. ഇതില്‍ ആഭ്യന്തര അന്വേഷണം നടക്കുകയാണ്. 

ഇക്കഴിഞ്ഞ മാർച്ചിലാണ് പരാതിക്കിടയാക്കിയ സംഭവം. പിന്നാലെ വിദ്യാർഥിനി വിസിക്ക് പരാതി നല്‍കി. പിന്നീട് പൊലീസിലും പരാതി നല്‍കി. അധ്യാപകനെ പൊലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്യുമെന്നാണ് വിവരം.

Related News