നിയമം ലംഘിച്ച്‌ ആകാശ് തില്ലങ്കേരിയുടെ ജീപ്പ് റൈഡ്; അന്വേഷണത്തിന് ഉത്തരവ്

  • 08/07/2024

രൂപമാറ്റം വരുത്തിയ ജീപ്പില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെ നഗരത്തില്‍ ആകാശ് തില്ലങ്കേരിയുടെ ജീപ്പ് റൈഡ്. നമ്ബര്‍ പ്ലേറ്റ് ഇല്ലാത്ത ജീപ്പിലാണ് സവാരി. വീഡിയോ ചിത്രീകരിച്ച്‌ ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്തു. ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതിയാണ് ആകാശ് തില്ലങ്കേരി. 

വയനാട് പനമരം ടൗണില്‍ ആയിരുന്നു ജീപ്പ് സവാരി. മാസ് ബിജിഎം ഇട്ടുകൊണ്ടുള്ള വീഡിയോയാണ് പോസ്റ്റ് ചെയ്തിട്ടുള്ളത്. സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. പ്രഥമദൃഷ്ട്യാ നിയമലംഘനം നടന്നെന്ന് ബോധ്യപ്പെട്ടെന്നും നടപടിയുണ്ടാകുമെന്നും ആര്‍ടിഎ വ്യക്തമാക്കി. എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒയെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയിട്ടുണ്ട്.

Related News