ന്യൂനമര്‍ദപാത്തി; സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത, ശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

  • 09/07/2024

വടക്കൻ കേരളതീരം മുതല്‍ മഹാരാഷ്ട്ര തീരം വരെ ന്യൂനമർദപാത്തി നിലനില്‍ക്കുന്നതിനാല്‍ 5 ദിവസത്തേക്കു കേരളത്തില്‍ വ്യാപക മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ വകുപ്പ്. മിന്നലോടുകൂടിയ മിതമായ മഴയ്ക്കാണു സാധ്യത. 12, 13 തീയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയും ഉണ്ടായേക്കും. ഇന്ന് രാത്രി വരെ കേരള, തമിഴ്നാട് തീരങ്ങളില്‍ കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

ഉയർന്ന തിരമാലകള്‍ക്കു സാധ്യതയുള്ളതിനാല്‍ വടക്കൻ കേരളം, കര്‍ണാടകം, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനു വിലക്കേർപ്പെടുത്തിയിട്ടുണ്ട്. മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റർ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ റിപ്പോർട്ട്. 

Related News