'സാൻ ഫെര്‍ണാണ്ടോ തീരത്തടുക്കുന്നു'; 9 മണിയോടെ കപ്പല്‍ വിഴിഞ്ഞം തുറമുഖത്ത് അടുപ്പിക്കും, ട്രയല്‍ റണ്‍ നാളെ

  • 10/07/2024

കേരളത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞത്തിന്റെ തീരത്തേക്ക് ഒടുവില്‍ കപ്പലടക്കുന്നു. ആദ്യ ചരക്ക് കപ്പലായ സാൻ ഫെർണാണ്ടോ 7.30 ഓടെ വിഴിഞ്ഞം തുറമുഖത്തിന്റെ ഔട്ടർ ഏരിയയില്‍ എത്തും. ഒൻപത് മണിയോടെ കപ്പല്‍ തുറമുഖത്ത് അടുപ്പിക്കും. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് ചരക്കുകപ്പല്‍ തീരമണയുന്നത്.

നിലവില്‍ സാൻ ഫർണാണ്ടോ വിഴിഞ്ഞത്ത് നിന്നും 25 നോട്ടിക്കല്‍ മൈല്‍ അകലെ ഇന്ത്യൻ പുറംകടലിലെത്തിച്ചേർന്നിട്ടുണ്ട്. വാട്ടർ സല്യൂട്ട് നല്‍കി കപ്പലിനെ വരവേല്‍ക്കും. തുറമുഖമന്ത്രി വി എൻ വാസവൻ അടക്കമുള്ളവർ കപ്പലിനെ സ്വീകരിക്കും. റഷ്യക്കാരനായ വ്ലാഡിമർ ബോണ്ടാരങ്കോ ക്യാപ്റ്റനായ കപ്പലിലെ ക്രൂവില്‍ ആകെ 22 പേരുണ്ട്. മലയാളിയായ പ്രജീഷ് ഗോവിന്ദരാജ് അടക്കം അഞ്ച് ഇന്ത്യക്കാരുണ്ടെന്നു സൂചന. 

Related News