ഇഷ്ടക്കാര്‍ക്ക് ഇഷ്ടം പോലെ! സി-ഡിറ്റ് ഡയറക്ടര്‍ ജി.ജയരാജിന് വീണ്ടും കാലാവധി നീട്ടി നല്‍കി

  • 11/07/2024

സി-ഡിറ്റ് ഡയറക്ടർ ജി.ജയരാജിന് വീണ്ടും കാലാവധി നീട്ടി നല്‍കി. ഇത് രണ്ടാമത്തെ പ്രാവശ്യമാണ് ജയരാജിന് കാലാവധി നീട്ടി നല്‍കുന്നത്. ജയരാജിന് വേണ്ടി ഡയറക്ടറുടെ യോഗ്യത മാറ്റിയെഴുതിയത് നേരത്തെ വലിയ വിവാദമായിരുന്നു. രജിസ്ട്രാർ പദവിയില്‍ നിന്നും വിരമിച്ച ശേഷമാണ് ഡയറക്ടറായി നിയമനം ജയരാജിന് നിയമനം നല്‍കുകയായിരുന്നു. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ടി എൻ സീമയുടെ ഭർത്താവാണ് ജയരാജ്.നേരത്തെ ആരോഗ്യമന്ത്രിയായിരുന്ന കെ കെ ശൈലജയുടെ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്നു.

മാസ് കമ്യൂണിക്കേഷൻ,സയൻസ്,വിദ്യാഭ്യാസ മേഖലകളില്‍ മികവ് തെളിയിച്ച ഉന്നത ഉദ്യോഗസ്ഥരെയാണ് മുമ്ബ് സി ‍ഡിറ്റ് ഡയറക്ടർ സ്ഥാനത്ത് നിയമിച്ചിരുന്നത്. എന്നാല്‍ ജയരാജൻ സി-ഡിറ്റ് രജിസ്ട്രാറിയിരിക്കുമ്ബോള്‍ ജയരാജ് തന്നെ ഡയറക്ടർ നിയമനത്തിന്റെ യോഗ്യതകള്‍ മാറ്റം വരുത്തി. ജയരാജിൻറെ യോഗ്യതകള്‍ക്കനുസരിച്ച്‌ പുതിയ ചട്ടമുണ്ടാക്കി ഭരണസമിതിയെ കൊണ്ട് അംഗീകരിപ്പിച്ചു. അതിന് ശേഷം ഈ പദവിയില്‍ നിയമനം നേടുകയായിരുന്നുവെന്ന് ആക്ഷേപമുയർന്നിരുന്നു.

Related News