ജോയിക്കായുളള തെരച്ചില്‍ 30 മണിക്കൂര്‍ പിന്നിട്ടു, ടണലില്‍ തടയണ കെട്ടി വെളളം പമ്ബ് ചെയ്തും പരിശോധന, നാവിക സേനയെത്തും

  • 14/07/2024

റെയില്‍വേ സ്റ്റേഷന് സമീപം ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടയില്‍ കാണാതായ ജോയിക്കായുളള തെരച്ചില്‍ 30 മണിക്കൂർ പിന്നിട്ടിട്ടും ഫലമുണ്ടായില്ല. എൻഡിആർഎഫും ഫയർഫോഴ്സും അടക്കം സംയുക്തമായാണ് പരിശോധന നടത്തുന്നത്. ഫയർഫോഴ്സിൻ്റെ സ്കൂബാഡൈവിംഗ് സംഘത്തിന്റെ പരിശോധന ഇന്ന് തല്‍ക്കാലികമായി തെരച്ചില്‍ അവസാനിപ്പിച്ചു.

നാളെ പുതിയ സംഘം തെരച്ചില്‍ നടത്തും. കാലങ്ങളായി കെട്ടിക്കിടക്കുന്ന മാലിന്യക്കൂമ്ബാരത്തിലേക്ക് ഇറങ്ങിയാണ് ഇന്നും പരിശോധന നടത്തിയത്. ഇന്ന് തെരച്ചില്‍ നടത്തിയ സംഘത്തിലെ അംഗങ്ങള്‍ക്ക് വൈദ്യ പരിശോധന നടത്തും. ടീമംഗങ്ങള്‍ക്ക് ചികിത്സ നല്‍കാനുള്ള ക്രമീകരണം ഉണ്ടാക്കിയതായി ഫയർ ഫോഴ്സ് മേധാവിയും അറിയിച്ചു.

Related News