പിഎസ് സി കോഴ ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സിപിഎമ്മില്‍ നിന്നും പുറത്താക്കപ്പെട്ട പ്രമോദ് കോട്ടൂളി ഇന്ന് പൊലീസില്‍ പരാതി നല്‍കും. രാവിലെ അഭിഭാഷകനോടൊപ്പം കോഴിക്കോട് കമ്മീഷണർ ഓഫീസില്‍ എത്തിയാകും പ്രമോദ് കോട്ടൂളി പരാതി നല്‍കുക.
അതേസമയം പി എസ് സി കോഴ ആരോപണത്തില്‍ സത്യം പുറത്തു വരണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്സും ബിജെപിയും ഇന്ന് പ്രതിഷേധ പരിപാടികള്‍ക്ക് തുടക്കം കുറിക്കും. ജില്ല കോണ്‍ഗ്രസ് കമ്മിറ്റി പുതിയ സ്റ്റാന്‍റ് പരിസരത്ത് മന്ത്രി മുഹമ്മദ് റിയാസിനെ പ്രതീകാത്മകമായി വിചാരണ ചെയ്യുന്ന പരിപാടി സംഘടിപ്പിക്കും.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?