ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം, കാലവര്‍ഷക്കാറ്റ് ശക്തമാകും; കേരളത്തില്‍ അതിതീവ്രമഴയ്ക്ക് സാധ്യത

  • 15/07/2024

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമർദം രൂപപ്പെട്ടതോടെ കേരളത്തില്‍ അടുത്ത 5 ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അതിതീവ്രമഴയ്ക്കും സാധ്യതയുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡിഷ തീരത്താണ് ന്യൂനമർദം രൂപപ്പെട്ടത്. 


വടക്കൻ കേരളത്തിന്റെ തീരം മുതല്‍ ഗുജറാത്തിന്റെ തെക്കന് തീരം വരെ ന്യൂനമർദപാത്തി സ്ഥിതി ചെയ്യുന്നുണ്ട്. കേരളത്തില്‍ വ്യാപകമായ ഇടി മിന്നലോടും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത. ഒറ്റപെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇവിടങ്ങളില്‍ 24 മണിക്കൂറില്‍ 204.4 mm യില്‍ കൂടുതല്‍ മഴ ലഭിക്കാനാണ് സാധ്യത. 

Related News