രാജധാനി എക്സ്പ്രസിന് തിരൂരില്‍ സ്റ്റോപ് അനുവദിക്കണമെന്ന് മന്ത്രി.വി അബ്ദുറഹിമാൻ

  • 15/07/2024

തിരുവനന്തപുരത്തു നിന്നും നിസാമുദ്ദീനിലേക്ക് പോകുന്ന രാജധാനി എക്സ്പ്രസ് ട്രെയിനിന് തിരൂരില്‍ സ്റ്റോപ് അനുവദിക്കണമെന്ന് റെയില്‍വെയുടെ സംസ്ഥാനത്തെ ചുമതലയുള്ള മന്ത്രി വി. അബ്ദുറഹിമാൻ കേന്ദ്ര റെയില്‍വേ മന്ത്രിയോടും ഉന്നത ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടു.


മലപ്പുറം ജില്ലയിലെ ഏറ്റവും വാണിജ്യപ്രധാന്യവും യാത്രാ തിരക്കുമുള്ള റെയില്‍വേ സ്റ്റേഷനെന്ന നിലയില്‍ തിരൂരില്‍ സ്റ്റോപ്പ് അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു. രാജധാനി എക്സ്പ്രസിന് മലപ്പുറം സ്റ്റോപ്പ് ഇല്ലാത്തതിനാല്‍ ജില്ലയില്‍ നിന്ന് രാജധാനിയില്‍ പോകേണ്ട യാത്രക്കാർ ഏറെ ദൂരെയുള്ള ഷൊർണൂർ, തൃശ്ശൂർ, കോഴിക്കോട് റെയില്‍വേ സ്റ്റേഷനുകളില്‍ പോയി കയറേണ്ടിവരുന്നു.

ഇത് യാത്രക്കാർക്കും, ചരക്കുകള്‍ അയയ്ക്കുന്നവർക്കും വലിയ പണച്ചെലവും സമയ നഷ്ടവും വരുത്തുന്നു. രാജധാനി ട്രെയിനില്‍ ഡല്‍ഹിയിലേക്കും ഉത്തരേന്ത്യൻ നഗരങ്ങളിലേക്കുമുള്ള യാത്രക്കാരില്‍ വലിയ ശതമാനവും മലപ്പുറം ജില്ലയില്‍ നിന്നുള്ളവരാണെന്നും മന്ത്രി പറഞ്ഞു

Related News