കര്‍ക്കടകം പിറന്നു; ഇനി രാമായണ പാരായണത്തിന്റെ നാളുകള്‍

  • 15/07/2024

ഇന്ന് കർക്കടകം ഒന്ന്, രാമായണ ശീലുകളുടെയും രാമദർശനത്തിന്റെയും പുണ്യകാലം. രാമായണ മാസാചാരണത്തിന്റെ ഭാഗമായി ഇന്ന് മുതല്‍ 30 ദിവസത്തേക്ക് വീടുകളില്‍ രാമായണ പാരായണം നടക്കും.

കർക്കടകം ഒന്നിന് തുടങ്ങി മാസം അവസാനിക്കുമ്ബോള്‍ രാമായണം വായിച്ച്‌ തീർക്കണമെന്നാണ് വിശ്വാസം. കേരളത്തിലെ വിവിധ ക്ഷേത്രങ്ങളില്‍ ഇന്ന് പ്രത്യേക പൂജകളുമായി രാമായണ മാസാചരണം ആരംഭിക്കും.

കർക്കടക മാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഇന്നലെ വൈകുന്നേരം തുറന്നു. ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തില്‍ ക്ഷേത്രം മേല്‍ശാന്തി എം.എൻ മഹേഷ് നമ്ബൂതിരിയാണ് ശ്രീകോവില്‍ നട തുറന്നത്. നിരവധി ഭക്തരാണ് ഇന്നലെ ദർശനത്തിനെത്തിയത്. 

Related News